
ഡൽഹി ചലോ’ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കി റെയിൽവേ
- സിപിഐ നൽകിയ അഡ്വാൻസ് തുകയായ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി.
ന്യൂഡൽഹി: “ഡൽഹി ചലോ’ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. സിപിഐ നൽകിയ അഡ്വാൻസ് തുകയായ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി.ട്രെയിനിലെ തിരക്ക് മൂലം പ്രതിസന്ധിയിലായതോടെ ഒരു ട്രെയിൻ തന്നെ വാടകയ്ക്കെടുക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു.ഇതിനുപിന്നാലെയാണ് റെയിൽവേയുടെ നടപടി.കേന്ദ്രത്തിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡെപ്റ്റംബർ ഒന്നിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്താനായിരുന്നു സിപിഐയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്ന് വലിയ തോതിൽ നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ എത്തിക്കാനായിരുന്നു സിപിഐ ശ്രമിച്ചത്.20 ബോഗികളിലായി ഏകദേശം 1400ലധികം പ്രവർത്തകരും വോളന്റിയർമാരും കർഷക-തൊഴിലാളി സംഘടനാ പ്രതിനിധികളും ഡൽഹിയിൽ എത്തിച്ചേരുമെന്നായിരുന്നു സിപിഐയുടെ അനുമാനം.ആഗസ്റ്റ് 29ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ആഗസ്റ്റ് 31ന് ഡൽഹിയിലെത്തും. സമരത്തിന് ശേഷം സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്.
