
തന്റെ കൈവശം അഞ്ച് ജോഡിആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ
- വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പരാതി തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് കൂടുതൽ ആനക്കൊമ്പുകൾ കൈവശമുള്ള വിവരം താരം വെളിപ്പെടുത്തിയത്
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ . വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പരാതി തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് കൂടുതൽ ആനക്കൊമ്പുകൾ കൈവശമുള്ള വിവരം താരം വെളിപ്പെടുത്തിയത്. പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങളും രേഖകളും ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ പി കാർത്തിക് താരത്തിന് നിർദ്ദേശം നൽകി.

നേരത്തെ രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
CATEGORIES News
