തുടർവിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തുടർവിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

അധികാരമാറ്റശേഷം വകുപ്പുകളിൽ സ്വീകരിക്കേണ്ട നയംമാറ്റം സംബന്ധിച്ചും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചേക്കും.

തിരുവനന്തപുരം :തുടർവിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ വെട്ടിലാക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഉദ്യോഗസ്ഥ യോഗമാണിത്. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതേത്തുടർന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന നടപടിയുണ്ടായത്. കൂട്ട സ്ഥലംമാറ്റത്തിൽ ചില ഉദ്യോഗസ്ഥർക്ക് അതൃപ്തിയും ഉണ്ടായിരുന്നു.

അക്കാര്യവും യോഗത്തിൽ ചർച്ചയായേക്കും.അധികാരമാറ്റശേഷം വകുപ്പുകളിൽ സ്വീകരിക്കേണ്ട നയംമാറ്റം സംബന്ധിച്ചും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചേക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനം യോഗത്തിൽ വിലയിരുത്തും. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി, ഫയലുകളുടെ സുഗമമായ നീക്കം തുടങ്ങിയവയും യോഗത്തിൽ ചർച്ചയാകും. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മിൽ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി നിർദേശിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )