ദില്ലിയിൽ മൂന്നുദിവസം ഓട്ടോ, ടാക്സി പണിമുടക്ക്

ദില്ലിയിൽ മൂന്നുദിവസം ഓട്ടോ, ടാക്സി പണിമുടക്ക്

  • ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ദില്ലി: രാജ്യതലസ്ഥാനത്ത് ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വർധനവിനെ തുടർന്ന് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ചാലക് ശക്തി യൂണിയൻ അടക്കം വിവിധ യൂണിയനുകൾ പണിമുടക്കിന് പിന്തുണ നൽകുന്നുണ്ട്. സിഎൻജി, പെട്രോൾ ഡീസൽ വിലയിലുണ്ടായ വർധനവ് മൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നതായി യൂണിയനുകൾ പറഞ്ഞു. അതേസമയം ഒരു വിഭാഗം യൂണിയനുകൾ പണിമുടക്കിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )