നടി മഞ്ജു വാര്യർക്കെതിരെ അപകീർത്തി പരാമർശം നടത്തിയവർക്കെതിരെ ഫയൽ ചെയ്ത കേസ് മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും

നടി മഞ്ജു വാര്യർക്കെതിരെ അപകീർത്തി പരാമർശം നടത്തിയവർക്കെതിരെ ഫയൽ ചെയ്ത കേസ് മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും

  • സംവിധായകൻ സനൽ കുമാർ ശശിധരൻ, വിദ്വേഷ യൂട്യൂബർ ഷാജൻ സ്റിയ എന്നിവർക്ക് എതിരെ ആരംഭിച്ച നിയമ നടപടി ആണ് കോടതി പരിഗണിക്കുന്നത്.

കൊച്ചി: നടി മഞ്ജു വാര്യർക്കെതിരെ അപകീർത്തി പരാമർശം നടത്തിയവർക്കെതിരെ ഫയൽ ചെയ്ത കേസ് മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ സനൽ കുമാർ ശശിധരൻ, വിദ്വേഷ യൂട്യൂബർ ഷാജൻ സ്റിയ എന്നിവർക്ക് എതിരെ ആരംഭിച്ച നിയമ നടപടി ആണ് കോടതി പരിഗണിക്കുന്നത്. അപകീർത്തികരമായ ഉള്ളടക്കം നീക്കണം എന്ന ആവശ്യത്തിൽ മുൻസിഫ് കോടതി വാദം കേൾക്കും.ഹരജിയിൽ സനൽ കുമാർ ശശിധരനും യൂട്യൂബർ ഷാജൻ സ്‌കറിയയും മറുപടി നൽകണം. അപകീർത്തികരമായ ഉള്ളടക്കം നീക്കുന്നതിൽ സാമൂഹ്യ മാധ്യമ സ്ഥാപനമായ മെറ്റയും മറുപടി നൽകിയേക്കും. സെക്‌സ് റാക്കറ്റിന്റെ പിടിയിലാണ് മഞ്ജു വാര്യർ എന്നായിരുന്നു സനൽ കുമാർ ശശിധരൻ്റെ ആരോപണം. വസ്തുതാ വിരുദ്ധമായ പ്രചരണത്തിനെതിരെ മഞ്ജുവിന്റെ കുടുംബം നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി സനൽകുമാർ ശശിധരൻ ഉൾപ്പടെയുള്ളവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾഎടുക്കാൻ കേസ് ഫയൽ ചെയ്തത്.

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തൽപ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനൽകുമാർ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.മലയാളത്തിലെ ഒരു പ്രമുഖ നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ചാണ് സനൽ കുമാർ ശശിധരൻ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയിരുന്നു. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് അതിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നിവയാണ് സനൽകുമാറിൻ്റെ ആവശ്യങ്ങൾ.സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം നൽകുമാർ ശശിധരനെതിരെ ലുക്ക് ഔട് സർക്കുലർ പുറത്തിറക്കിയിരുന്നു.ആ സമയത്ത് അമേരിക്കയിലായിരുന്നു ഇയാൾ. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനൽകുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരിൽ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )