സ്വർണ വിലയിൽ കുതിപ്പ്

സ്വർണ വിലയിൽ കുതിപ്പ്

  • ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഇടിവ് പ്രകടിപ്പിച്ച സ്വർണ വിലയിൽ കുതിപ്പ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 1,09,680 രൂപ. ഗ്രാമിന് 70 രൂപ ഉയർന്ന് 13,710 ആയി.ഇന്നലെ ഒരിടവേളയ്ക്കു ശേഷം പവൻ വില 1,10,000 ൽ താഴെ എത്തിയിരുന്നു. ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പ നിരയ്ക്കു കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയതും സ്വർണ വിലയിൽ പ്രതിഫലിക്കുകയായിരുന്നു.

രാജ്യാന്തര വിപണിയിൽ എണ്ണവിലയിലെ മാറ്റങ്ങളും സ്വർണത്തിനു തിരിച്ചടിയായി. അമേരിക്കൻ ബോണ്ട് യീൽഡ് വർധിച്ചതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാവുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )