
നിയമസഭാ തെരെഞ്ഞെടുപ്പ് എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങി
- കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ആദ്യ ഫലസൂചനകൾ ആർക്കൊപ്പമെന്ന് അറിയാൻ ഏറെ ആകാഷയോടെ കാത്തിരിക്കുകയാണ് കേരളം. എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി.എട്ടേകാൽ ഓടെ മാത്രമേ ആദ്യ ഫല സൂചനകൾ പുറത്ത് വരികയുള്ളു. എട്ടരയോടെ ഇ വി എം മെഷീനുകൾ എണ്ണി തുടങ്ങും. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ.

ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ തുടർഭരണം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ്. ഈ തെരഞ്ഞെടുപ്പിൽ ഒന്നിലേറെ സീറ്റുകൾ തങ്ങൾക്ക് ജയിക്കുമെന്നാണ് എൻ ഡി എ യുടെ കണക്കുകൂട്ടൽ. ഏതായാലും ഇരുപത്തഞ്ച് ദിവസത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
CATEGORIES News
