നീന്തൽ പരിശീലനം ആരംഭിച്ചു

നീന്തൽ പരിശീലനം ആരംഭിച്ചു

  • ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.

പരിശീലകരായ പി.അജയൻ, കെ. നാരായണൻ, വൈസ് ചെയർപേഴ്സൺ ആരിഫ , ഉപസമിതി കൺവീനർമാരായ ശ്രീകല , നസ്നി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം. പി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ.കെ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )