
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി
- സിജെപി സമീപകാല പ്രതിഷേധങ്ങളിൽ ഉന്നയിച്ച വിഷയങ്ങൾ കോൺഗ്രസിന്റെ വിദ്യാർത്ഥി-സമ്പർക്ക പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം)-ന്റെ ഭാഗമായിരുന്നു.
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോൺഗ്രസും ഏറ്റെടുത്തത്. എന്നാൽ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോൺഗ്രസ് പുനർചിന്തനം നടത്തണമെന്നും ശശി തരൂർ പറഞ്ഞു. മുംബൈയിലെ സംവാദ പരിപാടിയിലാണ് പ്രതികരണം. സിജെപിക്ക് മുൻപ് തന്നെ രാഹുൽ വിഷയം ഏറ്റെടുത്തതാണ്. എന്ത് കൊണ്ട് ചലനമുണ്ടാക്കാനായില്ലെന്നും കോൺഗ്രസ് പുനർചിന്തനം നടത്തണമെന്നും ശശി തരൂർ പറഞ്ഞു. മുംബൈയിലെ സംവാദ പരിപാടിയിലാണ് പ്രതികരണം. സിജെപിക്ക് മുൻപ് തന്നെ രാഹുൽ വിഷയം ഏറ്റെടുത്തതാണ്. എന്ത് കൊണ്ട് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് പരിശോധിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് തെരുവിലും സഭയിൽ പ്രതിഷേധിക്കേണ്ടതിന് സഭയിലും പ്രതിഷേധിക്കണമെന്നും ശശി തരൂർ പറഞ്ഞു.സിജെപി സമീപകാല പ്രതിഷേധങ്ങളിൽ ഉന്നയിച്ച വിഷയങ്ങൾ കോൺഗ്രസിന്റെ വിദ്യാർത്ഥി-സമ്പർക്ക പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം)-ന്റെ ഭാഗമായിരുന്നു.

എന്നാൽ, സിജെപി-ക്ക് ലഭിച്ചതുപോലെയുള്ള പ്രതികരണം തങ്ങളുടെ പാർട്ടി നടത്തിയ പ്രചാരണത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “എന്താണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയാതെ പോയതെന്ന് നമ്മൾ സ്വയംചോദിക്കേണ്ടതുണ്ട്. ജനങ്ങളുടെ ശബ്ദം കേൾക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടോ? ജെൻ-സിയെ മനസിലാക്കുന്നതിൽ ഞങ്ങൾക്ക് വീഴ്ച പറ്റിയോ?” എന്ന് ശശി തരൂർ ചോദിച്ചു. ജൂൺ 20നാണ് സിജെപി ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധം ആരംഭിച്ചത്.
