
നെടുമ്പാശ്ശേരിയിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം
ഒന്നാം പ്രതി സുഹൈൽ ഒഴികെയുള്ള പ്രതികൾക്കാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്
കൊച്ചി : നെടുമ്പാശ്ശേരിയിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി സുഹൈൽ ഒഴികെയുള്ള പ്രതികൾക്കാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. കേസിലെ രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. ഇതിനോടകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു

ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കേസിലെ പ്രതികളായ മൂന്നുപേർക്ക് കോടതി ജാമ്യം അനുവദിച്ചത്.
CATEGORIES News
TAGS kochi
