പഠന രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റെസിഡൻ്റ്സ് അംഗങ്ങളേയും കാഞ്ഞിലശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു

പഠന രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റെസിഡൻ്റ്സ് അംഗങ്ങളേയും കാഞ്ഞിലശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു

  • അനുമോദനച്ചടങ്ങ് പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിലശ്ശേരി:പഠന രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റെസിഡൻ്റ്സ് അംഗങ്ങളേയും കാഞ്ഞിലശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു.അനുമോദനച്ചടങ്ങ് പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ കെ ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി സുചിത്ര വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

കുട്ടികൃഷ്ണൻ കോട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീ രാധാകൃഷ്ണൻ ആർദ്രം അധ്യക്ഷത വഹിച്ചു. കന്മന കുട്ടികൃഷ്ണൻ ചടങ്ങിൽ നന്ദി ആശംസിച്ചു.തുടർന്ന് തിരുവാതിരക്കളി, ഒപ്പന, സംഘനൃത്തം, സിംഗിൾ ഡാൻസ്, ലളിതഗാനം, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )