
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് വനം മന്ത്രി
- ജനവാസ മേഖല ഉൾപ്പെടുത്തേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. പ്രതികൂലമായി എന്തെങ്കിലും വന്നാൽ സർക്കാർ സംരക്ഷിക്കാനുണ്ട്.
തിരുവനന്തപുരം: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. എന്താണ് ആശങ്ക എന്ന് ആരും വ്യക്തമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജനവാസ മേഖല ഉൾപ്പെടുത്തേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. പ്രതികൂലമായി എന്തെങ്കിലും വന്നാൽ സർക്കാർ സംരക്ഷിക്കാനുണ്ട്.

അടിസ്ഥാനരഹിതമായ ആശങ്കകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഏഴാമത്തെ നോട്ടിഫിക്കേഷനാണ് സർക്കാർഇപ്പോൾ ഇറക്കിയതെന്നും മുമ്പ് ആറ് നോട്ടിഫിക്കേഷൻ ഇറക്കിയപ്പോൾ ബഹളങ്ങളും പ്രശ്നങ്ങളും കണ്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
CATEGORIES News
TAGS THIRUVANANTHAPURAM
