
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം ഉയർന്നതോടെ പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
- സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പറശ്ശിനിക്കടവ്: കനത്ത മഴയെ തുടർന്ന് പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം ഉയർന്നതോടെ പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വളപട്ടണം പുഴയിൽ ഒഴുക്ക് അതിശക്തമായതിനാലും, മഴവെള്ളത്തോടൊപ്പം വൻതോതിൽ മരത്തടികൾ ഒഴുകിവരുന്നത് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലും സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.
CATEGORIES News
