ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ ‘ഡെങ്കിഓൾ’ 2027 അവസാനത്തോടെ ലഭ്യമാകും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ ‘ഡെങ്കിഓൾ’ 2027 അവസാനത്തോടെ ലഭ്യമാകും

  • ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാൽ രോഗത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം അത് പ്രദാനം ചെയ്യും

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ ‘ഡെങ്കിഓൾ’ (DengiAll) 2027 അവസാനത്തോടെ ലഭ്യമാകും. ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാൽ രോഗത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം അത് പ്രദാനം ചെയ്യും. ഐസിഎംആറിന്റെയും പനേസിയ ബയോടെക്കിന്റെയും സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻെ നിർണായകമായ മൂന്നംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 13,000ത്തോളം സന്നദ്ധപ്രവർത്തകരെ കേന്ദ്രീകരിച്ചാണ് പരീക്ഷണം പുരോഗമിക്കുന്നത്.

പരീക്ഷണ ഫലം അടുത്തവർഷം അവസാനത്തോടെ ഔദ്യോ ഗികമായി ലഭ്യമാകും.സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിന്നടക്കം ആവശ്യമായ അംഗീകാരം ലഭിച്ചാൽ 2027ൽ തന്നെ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വ്യാപകമായ നാല് തരം ഡെങ്കി വൈറസുകളെ ഒരേസമയം പ്രതിരോധിക്കാൻ ശേഷിയുള്ള ഒറ്റ ഡോസ് ആയാണ് ഡെങ്കിഓൾ തയ്യാറാക്കിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )