
പശ്ചിമബംഗാളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
- പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിന്റെ മാനിസകാവസ്ഥ വിജയ സൂചന നൽകുന്നുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനായി ഇനി തിരിച്ചെത്താമെന്നും പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

‘പശ്ചിമ ബംഗാളിൽ ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ, മെയ് 4 ന് ശേഷം ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തിരികെ വരുമെന്ന് എനിക്ക് പറയാൻ കഴിയും’ മോദി പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബറാക്ക്പോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ ബിജെപി പ്രവർത്തകർ വലിയ കയ്യടിയോടെയാണ് ഏറ്റെടുത്തത്.
CATEGORIES News
