
പൂജാ അവധി : പാലക്കാട് വഴി ചെന്നൈ എഗ്മാർ-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
- ചെന്നൈ എഗ്മാർ-കൊല്ലം പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ്(06117) ഒക്ടോബർ 01 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും
തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈ എ ന്മോർ-കൊല്ലം-ചെന്നൈ എ ന്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്. ചെന്നൈ എഗ്മാർ-കൊല്ലം പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ്(06117) ഒക്ടോബർ 01 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40-ന് ചെന്നൈ എമ്മോറിൽനിന്ന്പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 04.20-ന് കൊല്ലത്ത് എത്തും.

കൊല്ലം-ചെന്നെ എ ന്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ്(06118) ഒക്ടോബർ 02 മുതൽ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ വൈകിട്ട് 06.45-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എ ന്മോറിൽ എത്തിച്ചേരും.ഒരു എസി ഫസ്റ്റ് ക്ലാസ് കം എസി ടൂ ടയർ, രണ്ട് എസി ടൂ ടയർ, നാല് എസി ത്രീടയർ, 13 സ്ലീപ്പർ ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളുമായാകും സർവീസ്. കേരളത്തിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
