മികച്ച പെർഫോമൻസ്, എയർ ഇന്ത്യ മുൻ സിഇഒക്ക് 17 കോടി ; പാക്കേജ് അംഗീകരിച്ച് കമ്പനി

മികച്ച പെർഫോമൻസ്, എയർ ഇന്ത്യ മുൻ സിഇഒക്ക് 17 കോടി ; പാക്കേജ് അംഗീകരിച്ച് കമ്പനി

  • എയർ ഇന്ത്യയിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ഓഗസ്റ്റ് 10ന് നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പാക്കേജിന് അംഗീകാരം നൽകി

ന്യൂഡൽഹി : എയർ ഇന്ത്യയുടെ പടിയിറങ്ങുന്ന സിഇഒ കാംബൽ വിൽസണുള്ള പാക്കേജ് അംഗീകരിച്ച് കമ്പനി. 17.74 കോടി രൂപയാകും കാംബൽ വിൽസണ് നൽകുക. ഇതിൽ 2.5 കോടി മികച്ച പ്രകടനത്തിനുള്ള പെർഫോമൻസ് അലവൻസാണ്. . എയർ ഇന്ത്യയിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ഓഗസ്റ്റ് 10ന് നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പാക്കേജിന് അംഗീകാരം നൽകി. 2022 ജൂലൈയിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ കേന്ദ്ര സർക്കാരിൽ നിന്ന്ഏറ്റെടുത്തതിന് പിന്നാലെ വിൽസൺ എയർ ഇന്ത്യയുടെ സി ഇ ഒയും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റത്.ആദ്യ ഘട്ടത്തിൽ അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 21.5 കോടി രൂപയായിരുന്നു.

ഇക്കാലയളവിൽ എയർ ഇന്ത്യ വലിയ രീതിയിൽ വികസിച്ചെങ്കിലും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിൽ സമ്മർദ്ദം ശക്തമായി. 2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ ഏകീകൃത വരുമാനം 78,636 കോടി രൂപയിൽ നിന്ന് 71,870 കോടി രൂപയായി കുറഞ്ഞു. ഏകീകൃത നഷ്ടം 10,859 കോടി രൂപയിൽ നിന്ന് 22,238 കോടി രൂപയായി, ഇരട്ടിയിലേറെ വർധിച്ചു. ഈ കണക്കുകളിൽ എയർ ഇന്ത്യ എക്സ്പ്രസും ഉൾപ്പെടുന്നു. വിൽസന്റെ കാലയളവിൽകമ്പനിയുടെ ഏകീകൃത വരുമാനം 2022 സാമ്പത്തിക വർഷത്തിലെ 20,161 കോടി രൂപയിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 71,870 കോടി രൂപയായി ഉയർന്നെങ്കിലും, നഷ്ടവും 9,661 കോടി രൂപയിൽ നിന്ന് 22,238 കോടി രൂപയായി വർധിച്ചു.വ്യോമപാത അടച്ചിടലുകൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, അമേരിക്കൻ വിസയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, താരിഫ് നിയന്ത്രണങ്ങൾ, ദൈർഘ്യമേറിയ വിമാനയാത്രകൾ, ചരക്ക് നിയന്ത്രണങ്ങൾ തുടങ്ങിയവ ദീർഘദൂര സർവീസുകളെ ബാധിച്ചതായി എയർ ഇന്ത്യയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )