പെൻഷൻകാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കും. അഡ്വ കെ. പ്രവീൺ കുമാർ എം.എൽ.എ

പെൻഷൻകാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കും. അഡ്വ കെ. പ്രവീൺ കുമാർ എം.എൽ.എ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം വാർഷിക സമ്മേളനം നെല്ലേരി മാണിക്കോത്ത് എ.എൽ.പി സ്‌കൂളിൽ പയ്യോളി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ കെ പ്രവീൺ കുമാർ എം എൽ എ പറഞ്ഞു

പയ്യോളി:പെൻഷൻകാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കും. അഡ്വ കെ. പ്രവീൺ കുമാർ എം.എൽ.എ . പെൻഷൻ കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വി.ഡി.സതീരൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം വാർഷിക സമ്മേളനം നെല്ലേരി മാണിക്കോത്ത് എ.എൽ.പി സ്‌കൂളിൽ പയ്യോളി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ കെ പ്രവീൺ കുമാർ എം എൽ എ പറഞ്ഞു. പെൻഷൻകാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് പി. ബാബു രാജ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാനും, നഗരസഭ വൈസ് ചെയർമാനുമായ മുജേഷ് ശാസ്ത്രി അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ പ്രസിഡണ്ട് പി.എം അബ്ദുറഹിമാൻ , മുഖ്യപ്രഭാഷണം നടത്തി കെ.പി.സി.സി മെമ്പർമാരായ മഠത്തിൽ നാണു, രത്നവല്ലി ടീച്ചർ, കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.കെ. കൃഷ്ണൻ, മഠത്തിൽ രാജീവൻ, വി. വത്സരാജ്, ശി വദാസൻ വാഴയിൽ, ജില്ലാ ജോ സിക്രട്ടറി ബാലൻ ഒതയോത്ത്, രാജീവൻ ഓതയോത്ത്, ഡോ.ഹരിദാസൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വനിതാ സമ്മേളനവും പ്രതിനിധി സമ്മേളനവും നടന്നു.
നിയോജക മണ്ഡലം പ്രസിഡൻ്റായി സുരേഷ് ബാബു മാസ്റ്റർ എടക്കൂടി യേകും സെക്രട്ടറിയായി രവീന്ദ്രൻ മണമൽ നേയും ട്രഷററായി ഇന്ദിര ടീച്ചർ ടി.കെ യെയും തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )