പോക്സോ കേസിൽ കൊയിലാണ്ടിയിലെ കച്ചവടക്കാരൻ അറസ്റ്റിൽ

പോക്സോ കേസിൽ കൊയിലാണ്ടിയിലെ കച്ചവടക്കാരൻ അറസ്റ്റിൽ

  • കൊയിലാണ്ടി ടൗണിലെ പെട്രോൾ പമ്പിന് എതിർവശത്തായി താജ് ഫൂട്ടുവെയർ കട നടത്തുന്ന ആഷിഖ് (56) ആണ് അറസ്റ്റിലായത്

കൊയിലാണ്ടി: പോക്സോ കേസിൽ കൊയിലാണ്ടിയിലെ കച്ചവടക്കാരൻ അറസ്റ്റിൽ. കൊയിലാണ്ടി ടൗണിലെ പെട്രോൾ പമ്പിന് എതിർവശത്തായി താജ് ഫൂട്ടുവെയർ കട നടത്തുന്ന ആഷിഖ് (56) ആണ് അറസ്റ്റിലായത്.ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്‌പദമായ സംഭവം. ചെരുപ്പുവാങ്ങാനായെത്തിയ പതിനൊന്നുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ബഹളംവെച്ചതോടെ ആളുകൾ ഓടിക്കൂടുകയും പൊലീസിൽ അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )