
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ12 മണിവരെ നിർത്തിവച്ചു
- ജന്തര മന്തറിലെപൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം.
ന്യൂഡൽഹി : ജന്തര മന്തറിലെപൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. നടപടികൾ തുടങ്ങിയപ്പോൾ തന്നെ സഭബഹളത്തിൽ മുങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ12 മണിവരെ നിർത്തിവച്ചു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമാണ്.

അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നതിനിടെയും പ്രതിപക്ഷം ബഹളം വച്ചു. പിന്നാലെ രാജ്യസഭാ ചെയർമാൻ പ്രതിപക്ഷത്തോടു ദേഷ്യപ്പെട്ടു. മരിച്ചവരെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷത്തിന്റെ പ്രവർത്തിയെന്ന് സി.പി.രാധാകൃഷ്ണൻ പറഞ്ഞു
CATEGORIES News
