
ബിജെപിയിൽ സംഘടനാതലത്തിൽ മാറ്റം;കേരളത്തെ രണ്ടാക്കി തിരിച്ച് രണ്ട് ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി
.കേരളത്തെ രണ്ടാക്കി തിരിച്ച് രണ്ട് ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി
തിരുവനന്തപുരം: ബിജെപിയിൽ സംഘടനാതലത്തിൽ മാറ്റം. കേരളത്തെ രണ്ടാക്കി തിരിച്ച് രണ്ട് ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി. എംടി രമേശിന് വടക്കൻ ക്ലസ്റ്ററിന്റെയും എസ് സുരേഷിന് തെക്കൻ ക്ലസ്റ്ററിന്റെയും ചുമതല നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്കുള്ള പുതിയ ചുമതല. കാസർകോട് കണ്ണൂർ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതലയാണ് എംടി രമേശിന്. എസ് സുരേഷിന് എറണാകുളം, കോട്ടയം, ഇടക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാം ഇൻ ചാർജും അനൂപ് ആൻ്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും, മിഷൻ 2029 നറേറ്റീവ് ഇൻചാർജായും ചുമതലപ്പെടുത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് ഷോൺ ജോർജിനെ സോഷ്യൽമീഡിയ കോർഡിനേറ്ററായും നിയമിച്ചു.
