കൊയിലാണ്ടിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം; ഭക്തിസാന്ദ്രമായി മഹാശോഭായാത്ര

കൊയിലാണ്ടിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം; ഭക്തിസാന്ദ്രമായി മഹാശോഭായാത്ര

  • ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ കുരുന്നുകളും രാധയുടെ വേഷമണിഞ്ഞ ബാലികമാരും ശോഭായാത്രയിലെ പ്രധാന ആകർഷണമായി.

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി കൊയിലാണ്ടിയിൽ ഭക്തിസാന്ദ്രമായി  ആഘോഷിച്ചു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ കൊയിലാണ്ടി ടൗണിൽ സംഗമിച്ച് മഹാശോഭായാത്രയായി മാറി. തുടർന്ന് മഹാശോഭായാത്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിച്ചു.കൃഷ്ണനും രാധയുമായി വേഷമണിഞ്ഞ് അണിനിരന്ന കുഞ്ഞുങ്ങൾ ആഘോഷത്തിന് വർണപ്പകിട്ടേകി. ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ കുരുന്നുകളും രാധയുടെ വേഷമണിഞ്ഞ ബാലികമാരും ശോഭായാത്രയിലെ പ്രധാന ആകർഷണമായി. കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയും വിവിധ കലാരൂപങ്ങളും ഭക്തിഗാനങ്ങളും നഗരത്തെ ആഘോഷഭരിതമാക്കി.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളും കുടുംബങ്ങളും ശോഭായാത്രയിൽ പങ്കെടുത്തു. ശ്രീകൃഷ്ണന്റെ ബാലലീലകളെ അനുസ്മരിച്ചും ഭക്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ചുമായിരുന്നു ആഘോഷം.

സ്നേഹം, ധർമ്മം, സമത്വം, സഹജീവികളോടുള്ള കരുണ എന്നിവയാണ് ശ്രീകൃഷ്ണ സന്ദേശത്തിന്റെ കാതൽ. അധർമ്മത്തിനെതിരെ ധർമ്മത്തിന്റെ പക്ഷത്ത് നിലകൊള്ളാനും, പ്രതിസന്ധികളിൽ തളരാതെ നീതിയുടെയും സത്യത്തിന്റെയും പാത പിന്തുടരാനും ശ്രീകൃഷ്ണന്റെ ജീവിതവും സന്ദേശവും നമ്മെ ഓർമിപ്പിക്കുന്നു.ആഘോഷം വെറും ആചാരമായി ഒതുങ്ങാതെ സ്നേഹവും സൗഹാർദവും സഹോദര്യവും വളർത്താനുള്ള അവസരമായി മാറണമെന്ന സന്ദേശമാണ് ശ്രീകൃഷ്ണ ജയന്തി മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിനും ഇത്തരം ആഘോഷങ്ങൾ വലിയ പങ്കുവഹിക്കുന്നു.ശോഭായാത്രയ്ക്ക് പ്രദീപ് വി.കെ., മിഥുൻ ലാൽ, ജയൻ വി.കെ., വിഷ്ണു, വായനാരിവിനോദ്വി,വി കെ മുകുന്ദൻ എന്നിവർ നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )