
മന്ത്രിസഭാ രൂപീകരണം :കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ഉണ്ടായേക്കും
- സാമുദായികവും പ്രാദേശികവുമായ പരിഗണനകൾ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പ്രധാന ഘടകങ്ങളാകും
തിരുവനന്തപുരം : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനൊപ്പം തന്നെ കോൺഗ്രസിൽ മന്ത്രിസഭാ ചർച്ചകളും ഊർജിതമായി നടക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരാകും കോൺഗ്രസിൽ നിന്ന് ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചനകൾ. സാമുദായികവും പ്രാദേശികവുമായ പരിഗണനകൾ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പ്രധാന ഘടകങ്ങളാകും.

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയാണെങ്കിൽ രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും പ്രധാന വകുപ്പുകൾ പ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടി വരും.
CATEGORIES News
