മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദർശന വിവാദത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി

മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദർശന വിവാദത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി

  • ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥന്റെ പരിശോധന.

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദർശന വിവാദത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും.

സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. മന്ത്രി മന്ത്രി എപി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വിവാദമായിരുന്നു.മുഖ്യമന്ത്രിയുടെ സന്ദർശനം പുലർച്ചെ മുതൽ കാത്തുനിന്ന ഭക്തർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. എന്നാൽ, ഞായറാഴ്ച ദർശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാറും വ്യക്തമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )