മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയിൽ പൊലീസ് കേസ് എടുക്കും

മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയിൽ പൊലീസ് കേസ് എടുക്കും

  • കോൺഗ്രസ് നേതാവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയിൽ പൊലീസ് കേസ് എടുക്കും. കോൺഗ്രസ് നേതാവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. വിവാഹ സർട്ടിഫിക്കറ്റ് കിട്ടിയെന്ന് ആൻാ അഗസ്റ്റിൻ നേരത്തെ അവകാശപ്പെട്ടിരുന്നു.മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകൾ ഉണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആൻാ അഗസ്റ്റിന്റെ കൈവശമുള്ള രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങളുന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വിഡി സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തി മാനഹാനി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകൾ കണ്ടെടുക്കണമെന്നും ഡിജിപിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെടുന്നു.

ദിവസങ്ങൾക്ക് മുൻപാണ് ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽവച്ച് വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ വിലമതിക്കുന്ന വാർത്തയായിരുന്നു അതെന്നുമായിരുന്നു ആൻ്റോയുടെ പരാമർശം. വിഡി സതീശൻ്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും തൻ്റെ കൈയിൽ മറുപടിയില്ലെന്ന് ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ‘മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങൾക്ക് ആരാണ് വാർത്ത ചോർത്തി തരുന്നത്? എങ്ങനെയാണ് വാർത്ത ചെയ്യുന്നത്? കോൺഗ്രസിൽ നിങ്ങളെ ആരെല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങൾക്ക് ഞങ്ങളുടെ കൈയിൽ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കിൽ ഈ നാടകത്തിന്റെ ആവശ്യമില്ല’-എന്നായിരുന്നു ആൻറോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )