മുചുകുന്ന് യു.പി. സ്കൂളിൽ 126-ാം വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

മുചുകുന്ന് യു.പി. സ്കൂളിൽ 126-ാം വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

  • മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില എംപി പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി :മുചുകുന്ന് യു.പി. സ്കൂളിൽ 126-ാം വാർഷികവും യാത്രയയപ്പും
മുചുകുന്ന് യു പി സ്കൂൾ സംഘടിപ്പിച്ചു 126-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സിന്ധു എം കെ, മനോജ് എ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. സ്വാഗതസംഘം കൺവീനർ ഫഹദ് എം സ്വാഗതം ആശംസിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില എംപി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കവി വീരാൻകുട്ടി മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഹസീസ് പി, കൗൺസിലർ രഘുനാഥ് ഒ, സന്തോഷ് കുന്നുമ്മൽ, വി പി ഭാസ്കരൻ, മൊയ്തു ഹാജി, രവീന്ദ്രൻ മുചുകുന്ന്, ബ്രിജേഷ് രാമനിലയം, ഷീബ സി എന്നിവർ ആശംസകൾ നേർന്നു.വിരമിക്കുന്ന അധ്യാപകരായ സിന്ധു എം.കെ., മനോജ് എ എന്നിവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ സച്ചിൻ ദാസ് നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )