
മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ്:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി. ജയരാജന് ജന്മനാട്ടിൽ വികാരനിർഭരവും ആവേശകരവുമായ വരവേൽപ്പ്
- അദ്ദേഹത്തെ പാട്യത്തെ അണികൾ പടക്കം പൊട്ടിച്ചും ആകാശമുട്ടെ മുദ്രാവാക്യം വിളിച്ചും ഹൃദയപൂർവ്വമാണ് സ്വീകരിച്ചത്.
കണ്ണൂർ: പാർട്ടി സംസ്ഥാന സമിതിയിൽ മൂന്ന് പതിറ്റാണ്ടോളം തുടർന്നിട്ടും ഉന്നത സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പടിപ്പുറത്ത് കാത്തുനിൽക്കേണ്ടിവന്ന പി. ജയരാജന് ജന്മനാട്ടിൽ വികാരനിർഭരവും ആവേശകരവുമായ വരവേൽപ്പ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തെ പാട്യത്തെ അണികൾ പടക്കം പൊട്ടിച്ചും ആകാശമുട്ടെ മുദ്രാവാക്യം വിളിച്ചും ഹൃദയപൂർവ്വമാണ് സ്വീകരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെയാണ് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന്റെ പൊതുസമ്മേളനം കഴിഞ്ഞ് പി. ജയരാജൻ സ്വന്തം തട്ടകമായ പാട്യത്ത് എത്തിയത്. പാർട്ടി കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട് ആത്മപരിശോധനയിലേക്കും തിരുത്തലുകളിലേക്കും കടക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, കൂടുതൽ കരുത്തോടെയാണ് പി. ജയരാജൻ പാർട്ടിയുടെ അമരത്തേക്ക് തിരിച്ചെത്തുന്നത്.
