മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി. അബ്ദുറഹിമാനെ പ്രതി ചേർക്കുന്നതിൽ ഗവർണറുടെ അനുമതി ഉടൻ

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി. അബ്ദുറഹിമാനെ പ്രതി ചേർക്കുന്നതിൽ ഗവർണറുടെ അനുമതി ഉടൻ

  • 21നാണ് ഗവർണർ രാജേന്ദ്രനാഥ ആർലേക്കറുടെ കാലാവധി പൂർത്തിയാകുക. അതിനുമുമ്പ് അനുമതി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കുന്നതിൽ ഗവർണറുടെ അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ. നാളെ ഗവർണർ തിരുവനന്തപുരത്ത് എത്തും. 21നാണ് ഗവർണർ രാജേന്ദ്രനാഥ ആർലേക്കറുടെ കാലാവധി പൂർത്തിയാകുക. അതിനുമുമ്പ് അനുമതി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. രാജേന്ദ്ര ആർലേക്കർ ഫയൽ പരിശോധിച്ചില്ലെങ്കിൽ കേരളത്തിന്റെ ഗവർണറായി പുതുതായി ചുമതലയേൽക്കുന്ന ഓംപ്രകാശ്മാഥൂറാവും ഫയൽ പരിശോധിക്കുക. മുൻ മന്ത്രി എന്ന നിലയിലാണ് വി. അബ്ദുറഹിമാനെ പ്രതിചേർക്കുന്നതിൽ അനുമതി തേടി ഗവർണറെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമ വകുപ്പിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.

ടെൻഡർ നടപടികൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും സ്പോൺസർഷിപ്പ് കരാറുകൾ നൽകിയതിൽ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ ഭാഗത്തുനിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസിൽ കൂടുതൽ അറസ്റ്റുകളും ചോദ്യം ചെയ്യലുകളും ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർക്കെതി അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എസ്ഐടി റിപ്പോർട്ടിലെ ശിപാർശ. തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന്സാധ്യത. വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഷറഫലി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ടാണ് പൊലീസ് സർക്കാരിനെ സമീപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )