
യാത്രക്കാരെ ദുരിതത്തിലാക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്
- ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചയോടെയാണ് പുറപ്പെട്ടത്
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചയോടെയാണ് പുറപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസ് IX 352 വിമാനമാണ് യാത്രക്കാരെ വലച്ചത്. കൊച്ചി-അബുദാബി എയർ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്തവരും പ്രതിസന്ധിയിലായി. യാത്രക്കാരുടെ ലിസ്റ്റുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവ് മൂലം യാത്ര തടസ്സപ്പെട്ടു.

വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് യാത്ര ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് പോകേണ്ട വിമാനത്തിലെ യാത്രക്കാരെ 12.30നുള്ള വിമാനത്തിൽ കൊണ്ടുപോകാമെന്നാണ് അറിയിച്ചിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ലിസ്റ്റിൽ പേരില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ 100ലധികം യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
CATEGORIES News
