
യുഎഇയിൽ താപനില 43 ഡിഗ്രിയിലേക്ക് ഉയരാൻ സാധ്യത
- രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
അബുദാബി : വരും ദിവസങ്ങളിൽ യുഎഇയിൽ താപനില ഗണ്യമായി വർധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി വരെ എത്തുമ്പോൾ തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്നുതന്നെ നിൽക്കും.ഇത് ചൂട് മൂലമുള്ള അസ്വസ്ഥത വർധിപ്പിക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റ് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. ഇത് കാഴ്ചാപരിധി കുറച്ചേക്കാം
CATEGORIES News
