രാജ്യത്തെ  സിഎൻജി വില വർധിച്ചു

രാജ്യത്തെ സിഎൻജി വില വർധിച്ചു

  • മേയ് 15ന് നടപ്പാക്കിയ ഇന്ധനവിലവർധനയിൽ സിഎൻജിക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു

ഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ഇരുട്ടടിയായി സിഎൻജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് വർധിപ്പിച്ചത്. രണ്ടുദിവസത്തിനിടെ സിഎൻജിക്ക് ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. മേയ് 15ന് നടപ്പാക്കിയ ഇന്ധനവിലവർധനയിൽ സിഎൻജിക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു.ഇതിനുപിന്നാലെയാണ് വീണ്ടും ഒരു രൂപ കൂട്ടിയത്. പുതിയ വില പ്രാബല്യത്തിൽ വന്നു.

ഇതോടെ ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് 80.09 രൂപയായി. ദില്ലി-എൻസിആറിലെ നോയിഡയിലും ഗാസിയാബാദിലും സിഎൻജിയുടെ വില 88.70 രൂപയായി. രാജ്യതലസ്ഥാനത്തെ ആയിരക്കണക്കിനു ഓട്ടോറിക്ഷ, ടാക്സി കാർ തൊഴിലാളികളെ സിഎൻജി വിലവർധനവ് രൂക്ഷമായി ബാധിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )