രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ

  • ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്രം അഭ്യർത്ഥിച്ചു

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ,ഡീസൽ വിലയിൽ ലിറ്ററിന് 25 രൂപ മുതൽ 28 രൂപ വരെ വർധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ഇന്ധനവില വർധിപ്പിക്കാൻ യാതൊരു നീക്കവും സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.

ജനങ്ങളിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാൻ ബോധപൂർവം പടച്ചുവിട്ട തെറ്റായ വാർത്തകളാണിതെന്ന് മന്ത്രാലയം എക്സിലൂടെ അറിയിച്ചു. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്രം അഭ്യർത്ഥിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )