
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി
- രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും, ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് ബിഎംഡബ്ലിയു പരിശോധിക്കുന്നു. കോൺഗ്രസിലെ പ്രധാനപ്പെട്ട എംപിമാർ തന്നെ ഈ കാര്യങ്ങൾ പറയുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിലെ എംപിമാർ രഹസ്യമായി ഇത് പറയുന്നുണ്ട് എന്നും, ജനവിരുദ്ധമായ ബില്ല് വരുമ്പോൾ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം നേതാവ് ഒരു വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അത് വലിയ കളങ്കം ആകുമായിരുന്നില്ലേ. രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെന്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി ബിഎംഡബ്ലിയു ബൈക്ക് ഓടിക്കുകയായിരുന്നു.ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ?ബിഎംഡബ്ലിയു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ.പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
