രാഹുൽ പദവിയിൽ തുടരുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും

രാഹുൽ പദവിയിൽ തുടരുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും

  • രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു. എംഎൽഎ പദവി രാഹുൽ രാജിവെക്കണമെന്നാണ് ആവശ്യം.രാഹുൽ പദവിയിൽ തുടരുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.

വരും ദിവസങ്ങളിൽ രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്ത്രീ പീഡനക്കേസിൽ പ്രതിയായ എംഎൽഎമാർ രാജിവെക്കാത്തത് ചൂണ്ടിക്കാണിച്ചാണ് രാഹുൽ പക്ഷം ഇത് പ്രതിരോധിക്കുന്നത്. രാഹുൽ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റ് നിലപാട് നിർണായകമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )