
റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി ഇളവുകൾ യുഎസ് റദ്ദാക്കി ; ഇന്ത്യയ്ക്ക് തിരിച്ചടി
- രാജ്യാന്തര വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണിത്.
വാഷിങ്ടൺ : റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു. രാജ്യാന്തര വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണിത്. അമേരിക്കൻ ഉപരോധം ഭയന്ന് റഷ്യൻ, ഇറാൻ എണ്ണക്കമ്പനികളിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികൾ നിർബന്ധിതരാകും.

റഷ്യൻ എണ്ണ വാങ്ങാനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചുവെന്നും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള അനുമതി ഞായറാഴ്ചയോടെ അവസാനിക്കുമെന്നും ഇവ പുതുക്കി നൽകില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
CATEGORIES News
