വടശ്ശേരിക്കര ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയിലായി നാട്ടുകാർ

വടശ്ശേരിക്കര ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയിലായി നാട്ടുകാർ

  • വടശ്ശേരിക്കര ടൗണിന് സമീപം ആറിന്റെ തീരത്താണ് കാട്ടാന എത്തിയത്.

പത്തനംതിട്ട : വടശ്ശേരിക്കരയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി. വടശ്ശേരിക്കര ടൗണിന് സമീപം ആറിന്റെ തീരത്താണ് കാട്ടാന എത്തിയത്.

കാട്ടാനയെ കണ്ടതിനെ തുടർന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ ഈ പ്രദേശത്തുനിന്ന് മാറ്റാൻ സാധിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )