
ടി പി രാമകൃഷ്ണന്റെ പരാജയം : പേരാമ്പ്രയിൽ പാർട്ടി കോട്ടകൾ കൈവിട്ടെന്ന് കണക്കുകൾ
- മേപ്പയൂരിൽ 3,000 വോട്ട് പ്രതീക്ഷിച്ച സ്ഥാനത്ത് 1,272 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കോഴിക്കോട് : പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെ പാർട്ടി കോട്ടകൾ കൈവിട്ടതായി കണക്കുകൾ. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ്റെ പരാജയത്തിലേക്ക് നയിച്ചത് പാർട്ടി കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയാണെന്ന് ബൂത്തുതല പരിശോധനകൾ വ്യക്തമാക്കുന്ന. ടി.പി. രാമകൃഷ്ണന്റെ സ്വന്തം പഞ്ചായത്തായ നൊച്ചാടിൽ 3,000-ത്തിലധികം വോട്ടിന് ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് 1,610 വോട്ടുകൾ മാത്രമാണ്.

മേപ്പയൂരിൽ 3,000 വോട്ട് പ്രതീക്ഷിച്ച സ്ഥാനത്ത് 1,272 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽഡിഎഫ് 1,000 വോട്ട് ലീഡ് പ്രതീക്ഷിച്ച കീഴരിയൂരിൽ യുഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ ലീഡ് നേടി. പേരാമ്പ്ര ഒഴികെയുള്ള പഞ്ചായത്തുകളിൽ യുഡിഎഫ് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ഫാത്തിമയ്ക്ക് സാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
CATEGORIES News
