
വിലങ്ങാടിന് സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളും
- അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളും നൽകി
പൊയിൽക്കാവ്:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ.
അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളുമായി സ്കൂളിലെ എൻസിസി , എസ്പിസി,സ്കൗട്ട് & ഗൈഡ്സ് എന്നീ യൂണിറ്റുകളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് കളക്ഷൻ കേന്ദ്രമായ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് മെമ്പർമാർ എന്നിവർക്ക് സാധനങ്ങൾ കൈമാറി.
CATEGORIES News