
വയോധികന്റെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് നൊച്ചാട് സീനിയർ സിറ്റിസൺ ഫോറം കമ്മിറ്റി
- മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു.
മായഞ്ചേരി പൊയിലിലെ വയോധികനായ കാക്കാം മാക്കൂൽ കുഞ്ഞിക്കണ്ണന്റെ തിരോധാനത്തെ കുറിച്ചും, തുടർന്ന്, വീട്ടുവളപ്പിൽ കണ്ട അസ്ഥികൂടത്തെ പറ്റിയും അന്വേഷണം ദുരന്തപ്പെടുത്തണമെന്നും,ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തു വിടണമെന്നും സീനിയർ സിറ്റിസൺ ഫോറം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അടിയന്തിര യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

കമ്മിറ്റി പ്രസിഡണ്ട് എം. കുഞ്ഞിരാമനുണ്ണി അധ്യക്ഷതവഹിച്ചു .മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പുത്തലത്ത്, അമ്മോട്ടി കൊല്ലിയിൽ,കെ. അബൂബക്കർ മാസ്റ്റർ ,ആർ..മഹമൂദ് എന്നിവർ സംസാരിച്ചു
CATEGORIES News
