വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി

  • ബോംബ്കേസ് സ്മാരക മന്ദിരത്തിൻ്റെ അങ്കണത്തിൽ വെച്ച് മേലടി ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായ കെ. കെ. നിർമ്മല ഫ്ലാഗ് ഓഫ് ചെയ്തു

കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ചയുമായി വിവിധ സ്‌കൂളുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികളുടെ സാഭിമാൻ യാത്രയ്ക്ക് ബോംബ്കേസ് സ്മാരക മന്ദിരത്തിൻ്റെ അങ്കണത്തിൽ വെച്ച് മേലടി ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായ കെ. കെ. നിർമ്മല ഫ്ലാഗ് ഓഫ് ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡണ്ട് ആദ്ധ്യക്ഷം വഹിച്ചു. കീഴരിയൂർ ബോംബ്കേസിലെ രക്തസാക്ഷി മുള്ളക്കണ്ടി മീത്തൽ കുഞ്ഞിരാമന് ആദരം അർപ്പിച്ചു കൊണ്ട് വി.പി. സദാനന്ദൻ സംസാരിച്ചു.

ഭരണസമിതി അംഗങ്ങളായ ടി. പി. അബു, ലിനേഷ് ചെന്താര, ആതിര തൈക്കണ്ടി, വിജിതഹിൽവ്യൂ ,സഫീറ വി.കെ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ബി.ഡെലീഷ് നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി വിവിധ മൽസരങ്ങളും നടക്കും. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും 16 ന് സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ഉപഹാര വിതരണവും പ്രശസ്ത കലാകാരനായ ചൂട്ട് മോഹനൻ്റെ പ്രഭാഷണവും ഷോയും ഉണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )