വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ

വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ

  • അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജെൻസി യുവാക്കൾക്ക് നൽകിയ ആനുകൂല്യങ്ങൾ നടപ്പിലാക്കുമോയെന്ന സജി ചെറിയാന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട്, അമിതമായ വെളിച്ചവും ശബ്‌ദവും പുറത്തുവിടുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാൻ സാധിക്കില്ല. എന്നാൽ, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നിൽക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നതിനെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്’. മന്ത്രി മറുപടി നൽകി.സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും നിയമസഭയിൽ ചോദ്യമുയർന്നിരുന്നു. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് കാരണം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്നും പല ബസുകളും നിർത്തലാക്കിയെന്നും പ്രതിപക്ഷം ചോദിച്ചു. സ്വകാര്യ ബസ് ഉടമകളുടെ നികുതി 50 ശതമാനമായി കുറച്ചെങ്കിലും ഇത് മതിയായ ആശ്വാസമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

എന്നാൽ, നികുതി കുറച്ചത് വഴി ഉടമകൾക്ക് ആശ്വാസം ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി മറുപടി നൽകിയത്. ഓരോ സ്ഥലത്തും ഇതിന്റെ ആഘാതം വ്യത്യസ്തമാണെന്നും പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )