സഖാവ് പുഷ്പൻ രണ്ടാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

സഖാവ് പുഷ്പൻ രണ്ടാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

  • പൊതുയോഗം ഉദ്ഘാടനം ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി. രാഹുൽ രാജ് നിർവ്വഹിച്ചു.


അരിക്കുളം: സഖാവ് പുഷ്പൻ രണ്ടാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിക്കുളം മേഖലയിലെ ഊരള്ളൂരിൽ വെച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.
പൊതുയോഗം ഉദ്ഘാടനം ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി. രാഹുൽ രാജ് നിർവ്വഹിച്ചു. ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് ടി. കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. എൻ. ബിജീഷ്, ബിജോയ് സി. എന്നിവർ സംസാരിച്ചു.


കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പോകുന്ന ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് സഖാവ് ടി. കെ. പ്രദീപ്, ബ്ലോക്ക് കമ്മിറ്റി അംഗം വിഷ്ണുപ്രസാദ് എന്നിവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ വെച്ച് നൽകി.ഡി വൈ എഫ് ഐ അരിക്കുളം മേഖല സെക്രട്ടറി അമൽ രാജ് ചടങ്ങിൽ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം കീർത്തന കെ. എസ്. നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )