
വിമാന ഇന്ധനനിരക്കിൽ വർധനയുമായി കേന്ദ്രസർക്കാർ
- തുടർച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കിൽ കമ്പനികൾ വർധന വരുത്തുന്നത്
ന്യൂഡൽഹി: വിമാന ഇന്ധനനിരക്കിൽ വർധനയുമായി കേന്ദ്രസർക്കാർ. അന്താരാഷ്ട്ര വിമാനകമ്പനികൾക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വർധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വർധനവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കിൽ കമ്പനികൾ വർധന വരുത്തുന്നത്.

76.55 ഡോളറിന്റെ വർധനയാണ് വിമാന ഇന്ധനനിരക്കിൽ കമ്പനികൾ വരുത്തിയിരിക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധനനിരക്ക് ഉയർത്തിയിരിക്കുന്നത്.
CATEGORIES News
