
വെറ്റിനറി ഹോസ്പിറ്റൽ കൊയിലാണ്ടി -കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പിൻ്റെ മുൻസിപ്പൽ തല ഉദ്ഘാടനം നടന്നു
- മുൻസിപ്പൽ തല ഉദ്ഘാടനം ബഹു നഗരസഭാ ചെയർപേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ അവർകൾ നിർവഹിച്ചു
കൊയിലാണ്ടി: വെറ്റിനറി ഹോസ്പിറ്റൽ കൊയിലാണ്ടി -കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് ഏഴാം ഘട്ടം, ചർമ രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ,എന്നിവയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ബഹു നഗരസഭാ ചെയർപേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ അവർകൾ നിർവഹിച്ചു.കൊയിലാണ്ടി മൃഗാശുപത്രി കൊമ്പൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ബഹു നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സി ടി അവർകൾ അധ്യക്ഷം വഹിച്ചു .

പ്രസ്തുത ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജെസ്‌ലു വി എം, കാഫ് ഫീഡ് സബ്ജിഡി സ്ക്രീം അസിസ്റ്റന്റ് ഡയറക്ടർ ഡോ മനോജ് ലാൽ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ നിധീഷ് എ കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സീനിയർ വെറ്റിനറി സർജൻ ഡോ സുനിൽകുമാർ സ്വാഗതവും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ മിഥുൻ എം എം നന്ദിയും പ്രകാശിപ്പിച്ചു.
CATEGORIES News
