
വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നു സൂചന
- സംസ്ഥാനത്ത് 2027 ഏപ്രിൽ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ കാലയളവിലേക്കുള്ള (2027-32) വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി.
തിരുവനന്തപുരം : അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നു സൂചന. സംസ്ഥാനത്ത് 2027 ഏപ്രിൽ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ കാലയളവിലേക്കുള്ള (2027-32) വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. നിരക്കുപരിഷ്കരണത്തിനു വിവിധ വിഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിനു മുൻപു സമർപ്പിക്കാനാണു സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദേശം. അപേക്ഷ അന്തിമമാക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ നിലപാടും കെഎസ്ഇബി തേടും
CATEGORIES News
