സഹപാഠിയുടെ ചികിത്സയ്ക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ

സഹപാഠിയുടെ ചികിത്സയ്ക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ

  • ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രേയസ്സും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വൈഗയുചേർന്ന് സ്വന്തം നിലയിൽ 17,500 രൂപ സമാഹരിച്ചാണ് ചികിത്സാ സഹായം നൽകിയത്.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹപാഠി പൃഥ്വിക്കിന്റെ ചികിത്സയ്ക്കായി വിദ്യാർത്ഥികൾ കൈകോർത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രേയസ്സും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വൈഗയുചേർന്ന് സ്വന്തം നിലയിൽ 17,500 രൂപ സമാഹരിച്ചാണ് ചികിത്സാ സഹായം നൽകിയത്.

സ്വന്തം പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരനായ സഹപാഠിയെ സഹായിക്കാൻ മുന്നോട്ടുവന്ന ഇരുവരുടെയും പ്രവർത്തനം മാതൃകാപരമാണെന്ന് പിടിഎ വിലയിരുത്തി. ശ്രേയസ്സിനെയും വൈഗയെയുംപിടിഎ അഭിനന്ദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )