
വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങൾ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും : സഞ്ജു സാംസൺ
- തനിക്കെതിരെയുള്ള വിമർശനങ്ങളെയും ടീമിലെ സ്ഥാനത്തിനായി നടക്കുന്ന മത്സരങ്ങളെയും കുറിച്ച് സഞ്ജു വളരെ വ്യക്തമായ നിലപാടാണ് പങ്കുവെച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചർച്ചകളിൽ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. തനിക്കെതിരെയുള്ള വിമർശനങ്ങളെയും ടീമിലെ സ്ഥാനത്തിനായി നടക്കുന്ന മത്സരങ്ങളെയും കുറിച്ച് സഞ്ജു വളരെ വ്യക്തമായ നിലപാടാണ് പങ്കുവെച്ചിരിക്കുന്നത്. വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങൾ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.പുറത്തുനിന്ന് നോക്കുമ്പോൾ വൈഭവും അഭിഷേക് ശർമ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങൾ ഒരു ടീമാണ്.

ഞങ്ങൾ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങൾ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ കാര്യങ്ങൾ ആലോചിക്കുന്നുള്ളൂ. എനിക്ക് അവസരം ലഭിക്കാതെ മറ്റൊരാൾക്ക് കിട്ടുമ്പോൾ എന്തിനാണ് അയാൾക്ക് അവസരം ലഭിച്ചതെന്ന് ചിന്തിച്ച് നിരാശപ്പെട്ട് ഇരിക്കാൻ കഴിയില്ല. അത്തരം നെഗറ്റീവ് ചിന്തകൾ കളിയിൽ ഗുണം ചെയ്യില്ല’ -സഞ്ജു വ്യക്തമാക്കി.
