ശബരിമലതീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശബരിമലതീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.

പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി കത്ത് നൽകി.

ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്നും കത്തിൽ നിർദേശിച്ചിട്ടുണ്ട്. വെർച്വൽ ക്യൂവിന്റെ പരിധി കഴിഞ്ഞെന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പദർശനം
നിഷേധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )