ശബരിമലയിലെ സ്വർണ കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ

ശബരിമലയിലെ സ്വർണ കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ

  • കിരീടം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്നും 55.72 പവൻ തൂക്കമുള്ള കിരീടം കാണാനില്ല എന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തിരുവാഭരണം കമ്മീഷണർ ആർ. രജിലാൽ അറിയിച്ചു.

പത്തനംതിട്ട: ശബരിമലയിലെ സ്വർണ കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ. കിരീടം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്നും 55.72 പവൻ തൂക്കമുള്ള കിരീടം കാണാനില്ല എന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തിരുവാഭരണം കമ്മീഷണർ ആർ. രജിലാൽ അറിയിച്ചു.2012ൽ തമിഴ്‌നാട്ടിൽ നിന്നുള്ള വൈദ്യനാഥസ്വാമി എന്ന ഭക്തൻ നൽകിയതാണ് കിരീടം. ശബരിമലയിലെ സ്ട്രോങ് റൂമിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഉത്തരവാദിത്തത്തിലാണ് കിരീടം സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമിൽ സ്വർണനിറത്തിലുള്ള, ചെമ്പിൽ നിർമിതമായ മറ്റൊരു കിരീടം കൂടി കാണപ്പെട്ടത് പരിശോധനക്ക് ഹാജരാക്കിയിരുന്നു.

ഇത് ഭക്തരിൽ ആരെങ്കിലും അലങ്കാരമായി കൊണ്ടുവന്നതായിരിക്കാം എന്ന് അനുമാനിക്കുന്നു. ഇതും തിരുവാഭരണം കമ്മീഷണറുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുകയാണ്. ഇന്നലെ പഴയ സ്ട്രോങ് റൂമിൽ നിന്ന് പുതിയ സ്ട്രോങ് റൂമിലേക്ക് തിരുവാഭരണങ്ങൾ മാറ്റിവെക്കുന്നതിനായി മേൽനോട്ടം വഹിച്ചപ്പോൾ യഥാർഥ സ്വർണകിരീടം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ് -തിരുവാഭരണം കമ്മീഷണർ ആർ. രജിലാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )