
ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും
- ആദ്യ യോഗം സെപ്റ്റംബർ 11ന് ചേരും. മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം: ശബരിമലയിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരം കുറച്ച് നിയന്ത്രണമേറ്റെടുക്കാൻ സർക്കാർ. ഇതിനായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കും. ആദ്യ യോഗം സെപ്റ്റംബർ 11ന് ചേരും. മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം.

സന്നിധാനവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് ആവശ്യമായഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, വികസന പദ്ധതികളുടെ ഏകോപനം, നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവ അതോറിറ്റി നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, വനം വകുപ്പ്, പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയഭരണസംവിധാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
